Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajeev Chandrashekhar

മ​ത്സ​രി​ക്കു​ന്ന​ത് മാ​റ്റം കൊ​ണ്ടു​വ​രാ​ൻ; എം​എ​ൽ​എ ആ​കാ​നോ ഒ​രു പ​ദ​വി​ക്കോ വേ​ണ്ടി​യ​ല്ല: രാ​ജീ​വ് ച​ന്ദ്രേ​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ത്സ​രി​ക്കു​ന്ന​ത് എം​എ​ൽ​എ ആ​കാ​നോ ഒ​രു പ​ദ​വി​ക്കോ വേ​ണ്ടി​യ​ല്ല പ​ക​രം മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ആ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. നേ​മം മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി കൃ​ത്യ​മാ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് മു​ന്നോ​ട്ട് വെ​ക്കു​ന്നു​ണ്ടെ​ന്നും രാ​ജീ​വ് ച​ന്ദ്രേ​ശേ​ഖ​ർ പ​റ​ഞ്ഞു.

എം​എ​ൽ​എ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്തെ​ന്ന് പ്ര​വ​ർ​ത്തി​ച്ച് കാ​ണി​ച്ചു ത​രാ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ന്റേ​ത് വാ​ഗ്ദാ​ന​ങ്ങ​ള​ല്ല, ഉ​റ​പ്പും ഗ്യാ​ര​ന്‍റി​യും വാ​ശി​യും ആ​ണ്. എ​സ്ഡി​പി​ഐ – ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ കാ​ൽ പി​ടി​ക്കു​ന്നു ഇ​തി​ന് മാ​റ്റം വ​ര​ണം.​മോ​ദി പ​ഠി​പ്പി​ച്ച പെ​ർ​ഫോ​മ​ൻ​സ് രാ​ഷ്ട്രീ​യം താ​ൻ ന​ട​പ്പി​ലാ​ക്കും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ തെര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലെ മു​ഖ്യ സൂ​ത്ര​വാ​ക്യ​മാ​ണ് ക്ഷേ​മ​വും ക​രു​ത​ലും. ആ ​സൂ​ത്ര​വാ​ക്യ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ൻെ​റ​യും എ​ൽ​ഡി​എ​ഫി​ൻെ​റ​യും പ്ര​ക​ട​ന പ​ത്രി​ക​ക​ൾ ശ്ര​മി​ച്ചി​ട്ടു​ള​ള​ത്.

ക്ഷേ​മ​പെ​ൻ​ഷ​ൻ 3000 രൂ​പ ആ​ക്കു​മെ​ന്ന​തി​ൽ ര​ണ്ട് പ്ര​ക​ട​ന പ​ത്രി​ക​ക​ളും ഒ​രേ നി​ല​പാ​ടെ​ടു​ക്കു​മ്പോ​ൾ 2021ലെ 2500 ​രൂ​പ വാ​ഗ്ദാ​നം ഇ​നി​യും ന​ട​പ്പാ​ക്കാ​നാ​വാ​ത്ത​ത് എ​ൽ​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു. പെ​ൻ​ഷ​ൻ കൂ​ട്ടി​യി​ട്ടും ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​ത്ത​പ്പോ​ൾ എം.​എം.​മ​ണി​യെ പോ​ലു​ള​ള സി​പി​ഐ​എം നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം ഓ​ർ​മ്മ​വെ​ച്ചാ​ണ് യു​ഡി​എ​ഫ് പെ​ൻ​ഷ​ൻ അ​വ​കാ​ശ​മെ​ന്ന്
പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

 

 

 

Kerala

കേ​ര​ള സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യാ​തെ ഇ​പ്പോ​ൾ ക്രെ​ഡി​റ്റ് എ​ടു​ക്കാ​ൻ വ​ന്നി​രി​ക്കു​ക​യാ​ണ്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം യാ​ഥാ​ർ​ഥ്യമാ​ക്കി​യ​ത് കേ​ന്ദ്ര പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​രു​ത്തി​യ കാ​ല​താ​മ​സ​മാ​ണ് അ​തി​ദാ​രി​ദ്ര്യം നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്യാ​ൻ പ​ത്തു​വ​ർ​ഷം കേ​ര​ള​ത്തി​ൽ എ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ അ​തി​വേ​ഗം ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ്ജ​നം ചെ​യ്യു​മ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യാ​തെ ഇ​പ്പോ​ൾ ക്രെ​ഡി​റ്റ് എ​ടു​ക്കാ​ൻ വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ലോ​ക​ബാ​ങ്കി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ 27 കോ​ടി ജ​ന​ങ്ങ​ൾ അ​തി​ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ 10 വ​ർ​ഷം കൊ​ണ്ട് അ​തി​ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച​ത് 2.72 ല​ക്ഷം​പേ​രെ മാ​ത്ര​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Latest News

Corehub Up